കോട്ടയം: കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗം നാളെ കോട്ടയം അടിച്ചിറ ആമോസ് സെന്ററില്‍ നടക്കും. രാവിലെ 10.30ന് ആരംഭിക്കുന്ന യോഗം കെസിബിസിയുടെ ജസ്റ്റിസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്യും.
വൈസ് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും. ബിഷപ് തോമസ് മാര്‍ എവുസേബിയോസ് സന്ദേശം നല്‍കും. കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക് ടര്‍ ഫാ. യേശുദാസ് മുഖ്യാതിഥിയായിരിക്കും.
കാലാവസ്ഥാ വ്യതിയാനവും സാമൂഹിക ഇടപെടലുകളും വിഷയമാക്കി കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന് ക്ലാസ് നയിക്കും.
കാലാവസ്ഥാ വ്യതിയാനം- സാമൂഹിക സംഘടനകളുടെ ഉത്തരവാദിത്വം, സാമ്പത്തിക സുതാര്യത, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ച പ്രത്യേക സെഷനുകളും നടക്കും.
യോഗത്തില്‍ 2024-25 വര്‍ഷത്തെ കെഎസ്എസ്എഫ് വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാശനം, ദീപിക- കെഎസ്എസ്എഫ് സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നല്ല മണ്ണില്‍ നന്മ വീട് പദ്ധതിയുടെ ലോഗോ പ്രകാശനം, ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന് നര്‍ച്ചര്‍ ഇക്കോളജി അവാര്‍ഡ് 2026, മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള ആര്‍ച്ച് ബിഷപ്പ് ബെനഡിക്്ട് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രഖ്യാപനവും വിതരണവും എന്നിവയും നടക്കും.
കമ്മീഷന്റെ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ സമിതി അംഗങ്ങള്‍ക്ക് പുറമേ, കേരളത്തിലെ 32 കത്തോലിക്കാ രൂപതാ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലേയും ഡയറക്ടര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.